താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തെ ആസ്പദമാക്കി ഏഴുതിയകവിതയാണ്. ഒരു ചിത്രം കൊടുത്ത് അതിനെ അധികരിച്ചുള്ള കവനമായിരുന്നു മത്സരം.
Sunday, August 1, 2021
ധന്യദാമ്പത്യം
Saturday, July 24, 2021
നിലാവസന്തം
Saturday, July 10, 2021
രാഗവസന്തം
ദ്വാദശപ്രാസത്തിനുപുറമേ ദ്വിതീയകൂടിചേർത്ത് മറ്റൊരെണ്ണം. ഇവിടെ രണ്ടിനും ഒരേ അക്ഷരമാകയാൽ ഫലത്തിൽ ഇത് ഷോഡശമായി. കുസുമമഞ്ജരി വൃത്തത്തിനു മുൻപിലായി 2 ലഘുക്കൾ ചേർത്ത് അതിനുപകരമായി അവസാനഭാഗത്തെ 2 അക്ഷരങ്ങൾ കുറച്ചാൽ തടിനിയായി.
രാഗവസന്തം
Saturday, June 19, 2021
നന്ദിതവിന്ദു
ധൃതി (18) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് ശങ്കരചരിതം. ഈ വൃത്തത്തിലെ ഒരു ദ്വാദശപ്രാസ പരീക്ഷണമാണ് ഇത്. ദ്വാദശപ്രാസം എഴുതുമ്പോൾ പൊതുവെ അതിൽ സ്വാഭാവികമായി ദ്വിതീയ പ്രാസം ചേർന്ന് വരികയാണ് പതിവ്. എന്നാണ് ചില വൃത്തങ്ങളിലെങ്കിലും ദ്വിതീയപ്രാസം ദ്വാദശ പ്രാസത്തിനു പുറമെ കൊടുക്കുവാനാകും. അത്തരം ഒരു വൃത്തമാണ് ശങ്കരചരിതം.
Saturday, June 5, 2021
മഴക്കളികൾ
Saturday, May 8, 2021
വസന്തവനം
കുസുമമഞ്ജരിയിൽ ഓരോ ര ഗണത്തിനും ഇടയ്ക്ക് ഒരു ന ഗണം 3 തവണയായി വരുന്നുണ്ട്. ഈ ന ഗണങ്ങളിൽ നിന്നും ഒരു ലഘു വീതം മൊത്തം 3 എണ്ണം കുറച്ചാൽ 21 അക്ഷരങ്ങളുള്ള കുസുമമഞ്ജരി 18 അക്ഷരങ്ങളിലേക്ക് ചുരുങ്ങും. ഇതാണ് മല്ലിക. സ്വാഭാവികമായും കുസുമമഞ്ജരിയിൽ വരുന്ന ഷോഡശ പ്രാസം മല്ലികയിലും വരണമല്ലോ.
Saturday, April 24, 2021
ചോദക ചേതന
സംസ്കൃതി (24) എന്ന ഛന്ദസ്സിൽ ഉൾപ്പെട്ട ഒരു സമവൃത്തമാണ് തന്വി. അഞ്ചിലും പന്ത്രണ്ടിലും യതി വന്ന് മുറിഞ്ഞു നിൽക്കുന്നു. ആദ്യ ഭാഗം ഏതാണ്ട് മൗക്തികമാല പോലെ തന്നെ, ഒരു ലഘു കുറവുണ്ടെന്നേയുള്ളൂ. ചെറിയ വ്യത്യാസങ്ങളോടെ ആദ്യഭാഗം വീണ്ടും ആവർത്തിക്കുന്നു. അതിനാൽ അഷ്ടപ്രാസം കൊടുക്കാൻ പറ്റിയ വൃത്തം, ഒന്ന് കൂടെ ഉത്സാഹിച്ചാൽ ദ്വാദശപ്രാസവും ആകാം. ഇത് രണ്ടും പലപല വൃത്തങ്ങളിൽ നേരത്തെ എഴുതിയതിനാൽ ഇത്തവണ രണ്ടിനും മുതിരുന്നില്ല, പകരം സമാന ശബ്ദ പദങ്ങൾ നിരത്താനായിരുന്നു താല്പര്യം .